Posts

ബിരിയാണി

 ഓരോ ദിവത്തേയും പ്രഭാതം വ്യത്യാസം ഉള്ളതായിരുന്നു.വ്യത്യാസമുള്ള പൂക്കൾ,കിളികളുടെ ശബ്ദം പക്ഷേ എന്നത്തേയും പോലെ ഇന്നും എൻ്റെ വീട്ടിൽ കഞ്ഞി തന്നെ . ഒരു പറ വെള്ളത്തിൽ പിടി അനക്ക് ഞാൻ തരൂല എന്ന് പറഞ്ഞ് മത്സരിച്ച് ഓടി കളിക്കുന്ന അഞ്ചാറു വറ്റുകൾ .എന്നാ അതോട്ട് കാണട്ടെ എന്നു ഞാനും. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .  "ഉമ്മാ ഇന്ന് അപ്പോറത്തെ വീട്ടിൽ എന്താ വിശേഷം." ഞാൻ ചോദിച്ചു.പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് പറയാൻ ഉമ്മാ അധികനേരം എടുത്തില്ല.. "എന്ത് നീ അങ്ങനെ ചോയിക്കൻ". "അല്ലുമ്മാ നല്ല ബിരിയനിടെ മണം" നിമിഷ നേരം കൊണ്ട് ഉമ്മയിലെ ആത്മാഭിമാനം ഉയർന്നു. "തന്നതും മൊന്തിയിട്ട് എണീറ്റ് പോടാ ചെക്കാ.വല്ലോൻ്റെ അടുക്കളയിലേക്ക് മൂക്കും തുറന്ന് ഇരിക്കാതെ." സത്യം പറയാമല്ലോ ഞാൻ ഇതുവരെ ബിരിയാണി കണ്ടിട്ടില്ല.മണം കേട്ടിട്ടുണ്ട് .അതുകൊണ്ടാവാം ബിരിയാണി എന്ന് കേൾക്കുമ്പോൾ ചെമ്പ് പാത്രം മാത്രം ഓർമ്മ വരുന്നുള്ളു. ബിരിയാണിയുടെ സുഗന്ധ ലോകത്ത് ഞാൻ നിൽക്കുമ്പോഴും ഉമ്മയുടെ വായ വിശ്രമത്തിൽ എത്തിയില്ല.   "ദോ വരുന്നു നിൻ്റെ വാപ്പ. അങ്ങേരോട് പറ എന്നിട്ട് കിട്ടുന്നതൊക്കെ മെടിച്ചോ." വാപ്പ...

അദൃശ്യ സുന്ദരി

    "അവളുടെ വരവിന് ഒരു തണുപ്പുണ്ടായുന്നു.ആദ്യമൊക്കെ അവളോട് എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ആയിരുന്നു.ആദ്യം അമ്മയെ കൊണ്ട് പോയി. ആ മുറിവ് വറ്റും മുൻപേ അച്ഛനെയും. ആ ഏകാന്തത അസഹ്യമമായിരുന്നു.പിന്നീട് ഒരു ആശ്വാസമായി എപ്പോഴും എൻ്റെ ഉള്ളിൽ അവള് മന്ത്രിച്ചു കൊണ്ടിയുന്നു ' നിന്നെയും കൂട്ടികൊണ്ട് പോകാൻ ഞാൻ എത്തും '. പിന്നീട് ഒരു കാത്തിരിപ്പായിരുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരിയുടെ വരവിന്.അവളുടെ ആ അദൃശ്യ മുഖം ഞാൻ എൻ്റെ മനസ്സിൽ കോറിയിട്ടു. ഒടുവിൽ ഇതാ അവള് എൻ്റെ മുന്നിൽ" ഇത്രയും വായിച്ചതും അനൂ ആ പേപ്പർ ചുരുട്ടി അടുത്തുള്ള കുപ്പയിലേക്ക് എറിഞ്ഞു"ഏതു കിറുക്കൻ ആണോ എന്തോ ഇതെഴുതിയത്".