അദൃശ്യ സുന്ദരി
"അവളുടെ വരവിന് ഒരു തണുപ്പുണ്ടായുന്നു.ആദ്യമൊക്കെ അവളോട് എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ആയിരുന്നു.ആദ്യം അമ്മയെ കൊണ്ട് പോയി. ആ മുറിവ് വറ്റും മുൻപേ അച്ഛനെയും. ആ ഏകാന്തത അസഹ്യമമായിരുന്നു.പിന്നീട് ഒരു ആശ്വാസമായി എപ്പോഴും എൻ്റെ ഉള്ളിൽ അവള് മന്ത്രിച്ചു കൊണ്ടിയുന്നു ' നിന്നെയും കൂട്ടികൊണ്ട് പോകാൻ ഞാൻ എത്തും '. പിന്നീട് ഒരു കാത്തിരിപ്പായിരുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരിയുടെ വരവിന്.അവളുടെ ആ അദൃശ്യ മുഖം ഞാൻ എൻ്റെ മനസ്സിൽ കോറിയിട്ടു.
ഒടുവിൽ ഇതാ അവള് എൻ്റെ മുന്നിൽ" ഇത്രയും വായിച്ചതും അനൂ ആ പേപ്പർ ചുരുട്ടി അടുത്തുള്ള കുപ്പയിലേക്ക് എറിഞ്ഞു"ഏതു കിറുക്കൻ ആണോ എന്തോ ഇതെഴുതിയത്".
Comments
Post a Comment